അയൽവാസിയായ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 15 കാരൻ അറസ്റ്റിൽ. പോക്‌സോ കേസടക്കം ചുമത്തിയാണ് പോലീസ് കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രയാഗ്രാജിലാണ് സംഭവം. ഈ മാസം സെപ്തംബർ നാലിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
മിഠായി കൊടുത്ത് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ 15 കാരൻ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത്. പെൺകുട്ടിയെ പീഡിപ്പിച്ചതായും പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് ശ്രമിച്ചതായും 5 വയസുകാരിക്ക് രക്തസ്രാവമുണ്ടായതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രതി പോലീസിന് മൊഴി നൽകി.
ചോദ്യം ചെയ്യലിൽ 15 കാരൻ തന്റെ ഫോണിൽ നിരന്തരം അശ്ശീല വീഡിയോകൾ കണ്ടിരുന്നതായി സമ്മതിച്ചിട്ടുണ്ട്. ഇതാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം.
Discussion about this post