രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാകുന്നു. ഇത് ഉറപ്പാക്കാനായി പണമിടപാടുകളിൽ ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം നാളെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ആധാറിൽ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും സ്ഥിരീകരണം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ സുരക്ഷിതവും എളുപ്പത്തിലും പണമിടപ്പാടുകൾ നടത്താൻ സാധിക്കുകയും പിൻ ഓർത്തുവെക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും പുതിയ സംവിധാനം വഴി സഹായകമാവും യുപിഐ സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ ഈ പുതിയ ബയോമെട്രിക് സംവിധാനം പ്രദർശിപ്പിക്കാൻ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്.
Discussion about this post