മുംബൈ : നാഗ്പൂർ-അഹമ്മദാബാദ് ഇൻഡിഗോ വിമാനം പറന്നുയർന്ന ഉടൻ തന്നെ വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. സാങ്കേതിക തകരാറെന്ന സംശയത്തെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് സൂചന. സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇൻഡിഗോ പുറത്തു വിട്ടിട്ടില്ല.
ഇൻഡിഗോ തങ്ങളുടെ അന്താരാഷ്ട്ര ശൃംഖല വികസിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം എന്നുള്ളത് ശ്രദ്ധേയമാണ്. ഒക്ടോബർ 26 മുതൽ മുംബൈയെയും ലണ്ടനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ഇൻഡിഗോ എയർലൈൻസ്. ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും സർവീസുകൾ നടത്തുക എന്നാണ് ഇൻഡിഗോ നൽകിയിട്ടുള്ള സൂചന.
Discussion about this post