ഐഎസ് ഓഫീസറായ സൻസ്‌കൃതി ജൈനനിന് ഗംഭീര യാത്രയയപ്പ് നൽകി നാട്. ഉദ്യോഗസ്ഥയെ സ്വർണ്ണപല്ലക്കിലേറ്റിയാണ് ജീവനക്കാരും സഹപ്രവർത്തകരും യാത്രയയപ്പ് ചടങ്ങ് നടക്കുന്ന വേദിയിലെത്തിച്ചത്. മധ്യപ്രദേശിലെ സീയോനി ജില്ല കളക്ടറായിരുന്ന സൻസ്ക്രിതി ജെയിനിനാണ് ആരും കൊതിക്കുന്ന യാത്രയയപ്പ് ലഭിച്ചത്.
സൻസ്‌കൃതി ജൈനന് ഭോപ്പാൽ മുനിസിപ്പൽ കോർപറേഷൻ കമ്മീഷണറായി സ്ഥാനക്കയറ്റം കിട്ടിയതിന് പിന്നാലെയാണ് ഈ രാജകീയ യാത്രയയപ്പ്. ജില്ലയിൽ സൻസ്‌കൃതി ജൈനനിന് പകരം ചുമതല ഏറ്റെടുക്കുന്ന ശീതൾപട്ടാളിയെ ചടങ്ങിൽ വെച്ച് സ്വീകരിക്കുകയും ചെയ്തു.
1989 ഫെബ്രുവരി 14 നാണ് സൻസ്‌കൃതിയുടെ ജനനം. ഇന്ത്യൻ എയർഫോഴ്‌സിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് സൻസ്‌കൃതിയുടെ മാതാപിതാക്കൾ .അച്ഛൻ യുദ്ധ വിമാന പൈലറ്റും അമ്മ എയർഫോഴ്സിലെ മെഡിക്കൽ വകുപ്പിലുമാണ് സേവനമനുഷ്ഠിക്കുന്നത്. ബിഐടിഎസ് പിലാനി ക്യാമ്പസിലാണ് സൻസ്‌കൃതി ബിരുദം പൂർത്തീകരിച്ചത്.
Discussion about this post