ലഖ്‌നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ മിശ്രി ബസാറിലെ മർകസ് മസ്ജിദിന് സമീപം ശക്തമായ സ്ഫോടനം. രണ്ട് സ്കൂട്ടറുകൾ പൊട്ടിത്തെറിച്ചതാണെന്നാണ് സൂചന. സ്കൂട്ടറുകളിൽ സ്ഥാപിച്ച ബോംബുകൾ ആയിരിക്കാം എന്ന് സംശയിക്കുന്നു. സ്ഫോടനത്തിൽ രണ്ട് സ്കൂട്ടറുകളും പൂർണ്ണമായും തകർന്നു. ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രിയാണ് മർകസ് മസ്ജിദിന് സമീപം സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ തീവ്രതയിൽ സമീപത്തുള്ള നിരവധി കടകളുടെയും വീടുകളുടെയും ചുമരുകളിൽ വിള്ളലുകൾ ഉണ്ടായി. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ തുടരുകയാണ്.
Discussion about this post