ന്യൂഡൽഹി : അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി ഇന്ത്യ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തി. ഒരാഴ്ച നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം എത്തിച്ചേർന്നിരിക്കുന്നത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രാധാന്യം നൽകുന്നതാണ് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം.
ഇന്ത്യ സന്ദർശന വേളയിൽ മുത്താക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും കാണുമെന്നാണ് സൂചന. നേരത്തെ തന്നെ നിശ്ചയിച്ചിരുന്ന അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ എന്നുള്ള പ്രത്യേക അനുമതി ലഭിക്കാതിരുന്നതിനെ തുടർന്നാണ് വൈകിയത്.
അഫ്ഗാനിസ്ഥാനിലെ ഇടക്കാല സർക്കാരുമായി ഇന്ത്യ എല്ലാ മേഖലകളിലും ചർച്ചകൾ തുടരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ” അഫ്ഗാനിസ്ഥാനമായുള്ള ഇന്ത്യയുടെ ബന്ധം മികച്ച രീതിയിൽ ആണ് തുടരുന്നത്. അടുത്തിടെ, ഭൂകമ്പം ഉണ്ടായ അതേ ദിവസം തന്നെ ഞങ്ങൾക്ക് കുനാർ പ്രവിശ്യയിലേക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാൻ കഴിഞ്ഞു, തുടർന്ന് ഞങ്ങൾ ചബഹാർ വഴി കൂടുതൽ ദുരിതാശ്വാസ വസ്തുക്കൾ അയച്ചു. അഫ്ഗാനിസ്ഥാനിലെ മാനുഷിക സഹായവും അടിസ്ഥാന സൗകര്യ വികസനവും പ്രധാന ചർച്ചാ വിഷയങ്ങളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നും രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
Discussion about this post