തിരുവനന്തപുരം : ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ കടുംവെട്ട്. സിനിമയിലെ വിവിധ ഡയലോഗുകളും രംഗങ്ങളും ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ഷെയ്ന്‍ നിഗത്തിന്റെ ഏറ്റവും പുതിയ സിനിമയായ ഹാലിനെതിരെയാണ് സെൻസർ ബോർഡ് രംഗത്തെത്തിയിരിക്കുന്നത്.
സിനിമയിലെ ചില ഡയലോഗുകൾ ആയ ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതിവട്ടം, രാഖി എന്നിവ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണിയെ കുറിച്ച് വിവാദ പരാമർശം നടത്തി അത് കഴിക്കുന്നതായി ചിത്രീകരിച്ചിട്ടുള്ള ഒരു രംഗം ഒഴിവാക്കണം എന്നുമാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആയിരിക്കും നൽകുക എന്നും സിബിഎഫ്‌സി അറിയിച്ചു എന്നാണ് ഈ സിനിമയുടെ പിന്നണി പ്രവർത്തകർ വ്യക്തമാക്കുന്നത്.
സെൻസർ ബോർഡിന്റെ ഈ ആവശ്യങ്ങൾക്കെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സെൻസറിങ്ങിനായി പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണം എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ ആവശ്യം.
Discussion about this post