മനില : ഫിലിപ്പീൻസിലെ മിൻഡാനാവോയിൽ അതിശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശ മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ഉത്തരവിട്ടു.
ഡാവോ ഓറിയന്റൽ പ്രവിശ്യയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ പടിഞ്ഞാറ് മാറി, 58 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. പ്രഭവകേന്ദ്രത്തിനടുത്തുള്ള ഏറ്റവും വലിയ നഗരവുമായ ഡാവോ നഗരത്തിലെ ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഭൂകമ്പത്തിന് ശേഷം തുടർചലനങ്ങളും അതിശക്തമായ തിരമാലകളും ഉണ്ടാകുമെന്ന് ഫിവോൾക്സ് ഏജൻസി മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചിട്ടുണ്ട്.
Discussion about this post