ന്യൂഡൽഹി : തെലുങ്ക് സിനിമാരംഗത്തെ സൂപ്പർ യുവതാരം രാം ചരൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ തന്നെ ആദ്യത്തെ അമ്പെയ്ത്ത് സൂപ്പർ ലീഗിന്റെ വിജയത്തിന് പിന്നാലെയായിരുന്നു രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും പ്രധാനമന്ത്രിയെ സന്ദർശിക്കാൻ എത്തിയത്. രാം ചരൺ ആയിരുന്നു ഈ അഭിമാന സൂപ്പർ ലീഗിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നത്.
2025-ൽ ഇന്ത്യ ആർച്ചറി അസോസിയേഷൻ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത ആർച്ചറി ടൂർണമെന്റാണ് ആർച്ചറി പ്രീമിയർ ലീഗ്. ലോകത്തിൽ തന്നെ ആദ്യമായി നടന്ന ആർച്ചറി പ്രീമിയർ ലീഗ് (എപിഎൽ) അടുത്തിടെ ന്യൂഡൽഹിയിൽ വച്ച് നടന്നു. ആറ് ടീമുകളിൽ നിന്നുള്ള നാൽപ്പത്തിയഞ്ച് അമ്പെയ്ത്ത് പ്രൊഫഷണലുകൾ മത്സരത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് 36 പേരും മറ്റ് രാജ്യങ്ങളിൽ നിന്ന് 12 പേരും മത്സരത്തിൽ പങ്കെടുത്തിരുന്നു.
അനിൽ കാമിനേനി നയിച്ച ആദ്യ ആർച്ചറി പ്രീമിയർ ലീഗ് മികച്ച വിജയമാണ് നേടിയത്. ഈ വിജയത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനായി
രാം ചരൺ, ഉപാസന, ആർച്ചറി പ്രീമിയർ ലീഗ് ചെയർമാൻ അനിൽ കാമിനേനി, ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് വീരേന്ദർ സച്ച്ദേവ എന്നിവർ ചേർന്നാണ് ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Discussion about this post