കാബൂൾ : പാകിസ്താൻ- അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നു. അതിർത്തിയിൽ കനത്ത വെടിവെപ്പ് തുടരുകയാണ്. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും അംഗൂർ അദ്ദ, ബജൗർ, കുർറാം, ദിർ, ചിത്രാൽ, ബരാംച എന്നിവയുൾപ്പെടെ നിരവധി ഫോർവേഡ് പോസ്റ്റുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി.
ശനിയാഴ്ച രാത്രിയിൽ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള താലിബാൻ പോരാളികൾ പാകിസ്ഥാൻ ഫോർവേഡ് അതിർത്തി പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തതോടെ ആയിരുന്നു സംഘർഷം ആരംഭിച്ചത്. 12 പാകിസ്താൻ സൈനികർ അഫ്ഗാനിസ്ഥാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ടിടിപി ഭീകരരെ പാകിസ്താനിലേക്ക് നുഴഞ്ഞുകയറാൻ സഹായിക്കുന്നതിനാണ് അതിർത്തിയിൽ വെടിവയ്പ്പ് നടത്തിയതെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. ടിടിപി നേതാക്കളെ ലക്ഷ്യമിട്ട് പാകിസ്താൻ രണ്ടുദിവസങ്ങൾക്കു മുൻപ് കാബൂളിൽ ഒരു വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായത്.
Discussion about this post