ന്യൂഡൽഹി : ഐആർസിടിസി ഹോട്ടൽ അഴിമതി കേസിൽ ലാലു പ്രസാദ് യാദവ് കുടുംബത്തിനെതിരെ ഡൽഹിയിലെ റൗസ് അവന്യൂ കോടതി കുറ്റം ചുമത്തി. ബീഹാർ തിരഞ്ഞെടുപ്പിനിടെ ലാലു കുടുംബത്തിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നും ലഭിച്ചിരിക്കുന്നത്. റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐആർസിടിസി ഹോട്ടലുകളുടെ ടെൻഡറിൽ അഴിമതി നടത്തിയതിനെതിരെയാണ് കേസ്.
റാബ്രി ദേവിക്കും തേജസ്വി യാദവിനുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 120 ബി വകുപ്പുകൾ പ്രകാരം വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എല്ലാ പ്രതികൾക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മറ്റ് പ്രതികൾ എന്നിവരോട് പറഞ്ഞ തീയതിയിൽ തന്റെ മുമ്പാകെ ഹാജരാകാൻ പ്രത്യേക ജഡ്ജി വിശാൽ ഗോഗാനെ ഉത്തരവിട്ടു.
Discussion about this post