ബിജെപി ഓഫീസിനുവേണ്ടി വാടകയ്ക്കു കെട്ടിടം നൽകിയ സ്ത്രീയുടെ വീടിനു നേരെ ബോംബേറ്. പെരളശ്ശേരിയിലാണ് സംഭവം. രാത്രി 10.30നാണ് സംഭവം പെരളശ്ശേരി ടൗണിൽ പള്ള്യത്തിനു സമീപംശ്യാമളയുടെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. വീടിനു മുൻവശത്തെ റോഡിന്റെകൈവരിയിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ബുധനാഴ്ച ബിജെപി ഓഫിസ് ഉദ്ഘാടനംചെയ്യാനിരിക്കെയാണു വീടിനു നേരെ ബോംബേറ് ഉണ്ടായത്.
ഇരുചക്രവാഹനത്തിൽ എത്തിയവരാണ് ബോംബെറിഞ്ഞതെന്നും സിപിഎമ്മാണ് സംഭവത്തിനുപിന്നിലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
Discussion about this post