ന്യൂഡൽഹി : ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ പരസ്യമായി ലംഘിക്കുകയും അടുത്ത നൂറ്റാണ്ടിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ സൈനിക സംഭാവന നൽകുന്ന രാജ്യങ്ങളുടെ തലവന്മാരുടെ സമ്മേളനത്തിൽ ആയിരുന്നു പ്രതിരോധ മന്ത്രിയുടെ ഈ പരാമർശം. ചൈനയ്ക്കും പാകിസ്താനുമുള്ള പരോക്ഷ മുന്നറിയിപ്പാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി നൽകിയത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വ്യക്തമാവുന്നത്.
ഇന്ത്യയ്ക്ക് സമാധാനപാലനം ഒരിക്കലും ഒരു ഓപ്ഷനായിരുന്നില്ല, മറിച്ച് വിശ്വാസത്തിന്റെ ഒരു കാര്യമാണെന്ന് സമ്മേളനത്തിൽ സംസാരിച്ച രാജ്‌നാഥ് സിംഗ് പറഞ്ഞു. സൈനിക ഇടപെടലിനപ്പുറം ഒരു പൊതു ഉത്തരവാദിത്തമാണ് സമാധാന പരിപാലനമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇന്ത്യയുടെ സമീപനം മാനവികതയും കൂട്ടായ സുരക്ഷയും അടിസ്ഥാനമാക്കിയുള്ളതാണെന്നും പറഞ്ഞു.
“സ്വാതന്ത്ര്യത്തിനു ശേഷം അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനുള്ള ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിൽ ഇന്ത്യ ഉറച്ചുനിന്നു. സമാധാനപാലനം ഒരു സൈനിക ദൗത്യത്തേക്കാൾ കൂടുതലാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അത് ഒരു പങ്കിട്ട ഉത്തരവാദിത്തമാണ്. സംഘർഷത്തിനും അക്രമത്തിനും പുറമേ, ഉയർത്തിപ്പിടിക്കേണ്ട മനുഷ്യത്വം ഉണ്ടെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു” എന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.









Discussion about this post