ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. പത്താം ക്ലാസും പ്ലസ് ടുവും പൂർത്തിയാക്കിവർക്ക് ടെക്‌നിക്കൽ എൻട്രി സ്‌കീം (TES) വഴി സൈന്യത്തിൽ ജോലി നേടാം. ഒരു ഓഫീസറായി ജോലിയിൽ പ്രവേശിക്കാനും എഞ്ചിനീറിങ് ബിരുദം നേടാനുമുള്ള മികച്ച അവസരമാണിത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ 56,100 രൂപ സ്‌റ്റൈപ്പൻഡായി ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.
10+2 ടെക്‌നിക്കൽ എൻട്രി – 55 എന്ന സ്‌കീമിലൂടെയാണ് നിയമനം നടത്തുന്നത്. അകെ 90 ഒഴിവുകളാണ് ഉള്ളത്.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ 10+2 പരീക്ഷയോ തത്തുല്യമോ വിജയിച്ചിരിക്കണം.
2025 ലെ ജെഇഇ (മെയിൻസ്) പരീക്ഷ എഴുതിയിരിക്കണം
പ്രായപരിധി
2026 ജൂലൈ 1 വെച്ച് കണക്കാക്കുമ്പോൾ 16 വയസ്സ് 6 മാസത്തിനും 19 വയസ്സ് 6 മാസത്തിനും ഇടയിൽ ആയിരിക്കണം പ്രായം.
2007 ജനുവരി 2 ന് മുമ്പും 2010 ജനുവരി 1 ന് ശേഷവും (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകരുത്.
തെരഞ്ഞെടുപ്പ് പ്രക്രിയ
ഘട്ടം 1: അപേക്ഷകളുടെ ഷോർട്ട്ലിസ്റ്റിംഗ്
ജെ ഇ ഇ മെയിൻസ് കോമൺ റാങ്ക് ലിസ്റ്റിന്റെ (CRL) അടിസ്ഥാനത്തിൽ അപേക്ഷകൾ ഷോർട്ട്ലിസ്റ്റ് ചെയ്യും. പ്രതിരോധ മന്ത്രാലയത്തിന്റെ (ആർമി) ഇന്റഗ്രേറ്റഡ് ആസ്ഥാനമാകും കട്ട്-ഓഫ് മാർക്ക് തീരുമാനിക്കുക.
ഘട്ടം 2: സർവീസസ് സെലക്ഷൻ ബോർഡ് (SSB) അഭിമുഖം
ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സെലക്ഷൻ കേന്ദ്രങ്ങളിലൊന്നിൽ (പ്രയാഗ്രാജ്, ഭോപ്പാൽ, ബെംഗളൂരു, അല്ലെങ്കിൽ ജലന്ധർ) അഞ്ച് ദിവസത്തെ SSB അഭിമുഖത്തിന് വിളിക്കും.
SSB അഭിമുഖത്തിൽ രണ്ട് ഘട്ടങ്ങളുണ്ട്:
ഘട്ടം 1 ഓഫീസർ ഇന്റലിജൻസ് റേറ്റിംഗ് (OIR) ടെസ്റ്റുകളും പിക്ചർ പെർസെപ്ഷൻ & ഡിസ്‌ക്രിപ്ഷൻ ടെസ്റ്റും (PP&DT).
ഘട്ടം 2 സൈക്കോളജിക്കൽ ടെസ്റ്റുകൾ, ഗ്രൂപ്പ് ടെസ്റ്റിംഗ് ഓഫീസർ (GTO) ടാസ്‌ക്കുകൾ, ഒരു വ്യക്തിഗത അഭിമുഖം.
ഘട്ടം 3: മെഡിക്കൽ പരീക്ഷ
SSBയുടെ രണ്ടാം ഘട്ടത്തിന് ശേഷം ശുപാർശ ചെയ്യുന്ന ഉദ്യോഗാർത്ഥികൾ അടുത്തുള്ള മിലിട്ടറി ആശുപത്രിയിൽ (MH) വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. അതിന് ശേഷം അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും.
മെഡിക്കൽ മാനദണ്ഡങ്ങൾ,അപേക്ഷ ഫീസ്,മറ്റു വിവരങ്ങൾ എന്നിവ അറിയാൻ https://joinindianarmy.nic.in/default.aspx സന്ദർശിക്കുക.
Discussion about this post