ഈജിപ്തിൽ നടന്ന സമാധാന ഉച്ചകോടിയിലുടനീളം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിറകെ നിഴലായി നടന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ട്രോളി നെറ്റിസൺസ്. ട്രംപിന്റെ ഷൂനക്കി എന്ന പ്രയോഗം ഷെഹബാസ് ഷെരീഫിനെതിരെ സോഷ്യൽമീഡിയയിൽ ഉയരുകയാണ്.
പാകിസ്താൻ രാഷ്ട്രീയക്കാർ എന്തിനാണ് ഇത്ര നീചൻമാരും ചെരുപ്പ് നക്കികളും ആകുന്നത്? നാണമില്ലാത്ത മനുഷ്യൻ ഷെഹ്ബാസ് ഷെരീഫ്… കുറച്ച് പോയിന്റുകൾ നേടാൻ പലസ്തീൻ പോരാട്ടത്തെ ഉപയോഗിക്കുന്നുവെന്നാണ് ഒരാൾ പാക് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയ്.
‘ട്രംപ് തന്റെ ഷൂസ് ഇതുവരെ കാണാത്ത വിധം തിളങ്ങാൻ ആഗ്രഹിക്കുമ്പോഴെല്ലാം, അദ്ദേഹം പാകിസ്താന്റെ ചെറിയ പ്രധാനമന്ത്രിയെ ക്ഷണിക്കുന്നു. ഭൗമരാഷ്ട്രീയത്തിൽ ഇത്രയധികം ഭയാനകമായ അവസ്ഥ മുമ്പ് കണ്ടിട്ടില്ല,’ എന്നാണ് പ്രശസ്ത കോളമിസ്റ്റ് എസ്.എൽ. കാന്തൻ കുറിച്ചത്. ബൂട്ട് ലിക്കിങ്ങിന്റെ കാര്യത്തിൽ, പാക് പ്രധാനമന്ത്രിയെ മറികടക്കാൻ ആർക്കും കഴിയില്ലെന്നാണ് മറ്റൊരാളുടെ കുറ്റപ്പെടുത്തൽ.
ബൂട്ട്‌ലിക്കിംഗിന് ഒരു സമ്മാനമുണ്ടെങ്കിൽ, ഷെരീഫ് അതിന് അർഹനായിരിക്കുമെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. ‘ട്രംപിനെക്കുറിച്ച് ഉറപ്പില്ല, പക്ഷേ ബൂട്ട്‌ലിക്കിംഗിന് ഒരു നൊബേൽ സമ്മാനമുണ്ടെങ്കിൽ, ഷഹബാസ് ഷെരീഫ് അതിനുള്ള ഏറ്റവും വലിയ മത്സരാർത്ഥിയാണ്,’ ഉപയോക്താവ് ട്വീറ്റ് ചെയ്തു.
അതേസമയം ഈജിപ്തിൽ നടന്ന ഉച്ചകോടിയിലുടനീളം ട്രംപിനെ ചുറ്റിപറ്റി ഷെഹബാസ് ഷെരീഫ് നടന്നെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ മോദിയാണ് തന്റെ ഉറ്റസുഹൃത്ത് എന്ന് അമേരിക്കൻ പ്രസിഡന്റ് പറയാൻ മറന്നില്ല. ‘ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, അതിന്റെ തലപ്പത്ത് എന്റെ വളരെ നല്ലൊരു സുഹൃത്തുണ്ട്, അദ്ദേഹം മികച്ച കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്.” ”പാകിസ്താൻ ഇന്ത്യയും വളരെ നന്നായി ഒരുമിച്ച് മുന്നോട്ടുപോകാൻ പോകുന്നു, അല്ലേ?” തൊട്ടുപിന്നിൽ നിന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് ട്രംപ് ചോദിക്കുകയും ചോദ്യത്തിന് അദ്ദേഹം പുഞ്ചിരിക്കുകയും ചെയ്തു
Discussion about this post