അതിർത്തിയിൽ അഫ്ഗാൻ നടത്തുന്ന പ്രതിരോധത്തിലും സ്വന്തം രാജ്യത്ത് പൊതുജനം നടത്തുന്ന നടത്തുന്ന പ്രതിഷേധ സമരത്തിലും ഇന്ത്യയെ പഴിചാരി പാകിസ്താൻ. അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ നിഴൽ യുദ്ധമാണ് നടത്തുന്നതെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖവാജ ആസിഫ് ആരോപിച്ചു. തീരുമാനങ്ങൾ എടുക്കുന്നത് അഫ്ഗാനിസ്ഥാനിലല്ല, ഇന്ത്യയിലാണെന്ന് ഖവാജ ആസിഫ് പറയുന്നു.
താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തിടെ നടത്തിയ ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ ചില പദ്ധതികൾ തയ്യാറാക്കിയെന്നും പാക് മന്ത്രി ആരോപിച്ചു. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം ഔദ്യോഗികമായി വ്യാപാരത്തിലും ഉഭയകക്ഷി ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെങ്കിലും, ഇതിന് മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നാണ് പാക് മന്ത്രി ആരോപിക്കുന്നത്.
താലിബാൻ ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതിനാൽ, വെടിനിർത്തൽ നിലനിൽക്കുമെന്ന് എനിക്ക് സംശയമുണ്ട്. പ്രകോപനമുണ്ടായാൽ സൈനികമായി പ്രതികരിക്കാൻ പാകിസ്താൻ തയ്യാറണ്. നമുക്ക് അതിനുള്ള കഴിവുണ്ട്, അവർ ഈ യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയോ വികസിപ്പിക്കുകയോ ചെയ്താൽ ഞങ്ങൾ അവരെ ആക്രമിക്കുമെന്ന് പാക് മന്ത്രി പ്രഖ്യാപിച്ചു.
Discussion about this post