പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ. തന്റെ എക്‌സ് അക്കൗണ്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വലിയ വിമർശനമാണ് മേരി ബിൽബൺ ഉയർത്തിയിരിക്കുന്നത്.
‘പ്രധാനമന്ത്രി @narendramodi പ്രസിഡന്റ് ട്രംപിനെ ഭയപ്പെടുന്നില്ല. യുഎസുമായുള്ള നീണ്ട കളിയും നയതന്ത്രവും തന്ത്രപരമായി പ്രധാനമന്ത്രി മോദി മനസ്സിലാക്കുന്നു,” അവർ എക്‌സിൽ എഴുതി. അമേരിക്കൻ നേതാവിനെപ്പോലെ, തന്റെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന മോദിയും ഇന്ത്യയ്ക്ക് ഏറ്റവും മികച്ചത് എന്താണെന്ന് മുൻഗണന നൽകണം.രാഷ്ട്രത്തലവന്മാർ ചെയ്യുന്നത് അതാണ്. അവർ അവരുടെ രാജ്യത്തിന് ഏറ്റവും നല്ലതെന്താണോ അത് പറയുകയും ചെയ്യുകയും ചെയ്യുന്നു.” അടുത്ത വരിയിൽ തന്നെ, രാഹുൽ ഗാന്ധിയുടെ കഴിവില്ലായ്മയെക്കുറിച്ച് അവർ അദ്ദേഹത്തെ വിമർശിച്ചു, അദ്ദേഹത്തിന് “ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി ഇല്ല” എന്ന് കുറ്റപ്പടുത്തി.നിങ്ങൾ എന്ന ഒറ്റ പ്രേക്ഷകരുള്ള നിങ്ങളുടെ “ഐ ഹേറ്റ് ഇന്ത്യ” ടൂറിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നായിരുന്നു ഗായികയുടെ പരിഹാസം.
പ്രധാനമന്ത്രി ട്രംപിനെ ഭയപ്പെടുന്നില്ല. യുഎസുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം നയതന്ത്രപരമാണ്. ട്രംപ് അമേരിക്കയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നതുപോലെ നരേന്ദ്ര മോദിയും ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ കാര്യങ്ങൾ ചെയ്യുന്നു. അതിനെ ഞാൻ അഭിനന്ദിക്കുന്നു. അതാണ് രാഷ്ട്രത്തലവന്മാർ ചെയ്യുന്നത്. ഇരു നേതാക്കളും അവരുടെ രാജ്യങ്ങൾക്ക് നല്ലതാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഒരു നേതൃത്വത്തെ മനസിലാക്കുന്നതിനും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുമുള്ള ബുദ്ധിശക്തി ഇല്ലാത്തതിനാലും രാഹുൽ ഗാന്ധി അത് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നില്ല” മിൽബെൻ പറഞ്ഞു. ‘നിങ്ങളുടെ ഐ ഹേറ്റ് ഇന്ത്യ ടൂറിലേക്ക് മടങ്ങിപോകൂ. അവിടെ നിങ്ങൾ ഒരാൾ മാത്രമേ പ്രേക്ഷകനായുണ്ടാകൂയെന്ന് ഗായിക കുറിച്ചു.
2023ൽ മോദി യുഎസ് സന്ദശിച്ചപ്പോൾ കൾച്ചറൽ അംബാസിഡർ ആയിരുന്ന മിൽബെനെ കണ്ടിരുന്നു. അന്ന് മിൽബെൻ ഇന്ത്യയുടെ ദേശീയ ഗാനം പാടുകയും പ്രധാനമന്ത്രിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.
Discussion about this post