കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിനേ അർഹതയുള്ളൂവെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിശുദ്ധ ഗ്രന്ഥമായ ഖുറാനിലും, മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സ്വത്തിന്റെ നാലിൽ മൂന്നുഭാഗവും വേണമെന്ന ആവശ്യം തള്ളിയ ബോംബെ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു. മഹാരാഷ്ട്രയിലെ ചാന്ദ് ഖാന്റെ വിധവ സൊഹർബീ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സ്വത്തിൽ ഒരു ഭാഗം വിൽക്കാൻ ചാന്ദ് ഖാൻ ജീവിച്ചിരിക്കേ കരാറുണ്ടാക്കിയിരുന്നതുകൊണ്ട് വിധവയ്ക്ക് അതിൽ അവകാശമില്ലെന്ന വാദം സുപ്രീംകോടതി തള്ളി.
Discussion about this post