നന്നായിട്ട് കളിക്കുന്ന താരം, മിക്ക മത്സരങ്ങളിലും മികച്ച പ്രകടനവും നടത്തും, എന്നിട്ടും അർഹിക്കുന്ന അംഗീകാരങ്ങളോ പ്രശംസയോ ഒന്നും താരത്തിന് കിട്ടിയിട്ടില്ല എന്നത് വിഷമിപ്പിക്കുന്ന കാര്യമാണ്. ആ താരത്തിന്റെ പേര്- സയീദ് അജ്മൽ, പാകിസ്ഥാൻ കണ്ട ഏറ്റവും മികച്ച സ്പിൻ ബോളർമാരിൽ ഒരാളായ അജ്മലിന് ശരിക്കും അർഹിക്കുന്ന പരിഗണന ഒന്നും കിട്ടിയിട്ടില്ല എന്ന് പറയാം.
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായിരുന്നിട്ടും, 113 ഏകദിന മത്സരങ്ങൾ കളിച്ച അജ്മലിന് ഒരിക്കൽ പോലും മാൻ ഓഫ് ദ മാച്ച് അവാർഡ് നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സങ്കടകരമായ കാര്യം. 2023 ൽ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ച അജ്മൽ, 2013 ൽ ഇന്ത്യയ്‌ക്കെതിരായ ഒരു മത്സരത്തെ ഒരു പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടി. അന്ന് അദ്ദേഹം 24 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി, പക്ഷേ എം.എസ്. ധോണി വിവാദപരമായി രീതിയിൽ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
വെറും 36 റൺസ് സംഭാവനയ്ക്കും ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയതിനും ധോണിക്ക് അവാർഡ് എങ്ങനെ ലഭിച്ചു എന്ന് അജ്മൽ ചോദിച്ചു. പാകിസ്ഥാൻ മത്സരത്തിൽ തോറ്റതിനാലാണ് അജ്മലിന്റെ അഞ്ച് വിക്കറ്റ് നേട്ടം അംഗീകരിക്കപ്പെടാതെ പോയത് എന്ന് മറ്റൊരു വിഭാഗം പറഞ്ഞു. : ദക്ഷിണാഫ്രിക്കയിൽ നടന്ന ഒരു പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു മത്സരത്തിന്റെ അവസാന ഓവറിൽ മാച്ച് വിന്നിംഗ് പ്രകടനം കാഴ്ചവെച്ചിട്ടും അന്നും ഒരു മാൻ ഓഫ് ദി മാച്ച് അവാർഡ് പോലും നേടാൻ അജ്മൽ പരാജയപ്പെട്ടു.
എന്തോ അയാളോട് ആ അവാർഡിന് വിരോധം ഉണ്ടാകും എന്ന് പറയുന്നവരും ഏറെയാണ്. ഇത്രയുമൊക്കെ ചെയ്തിട്ടും എന്തോ വിരോധം അവാർഡിന് കാണും എന്നാണ് ചിലർ എങ്കിലും തമാശയായി പറയുന്നത്.
Discussion about this post