ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി വഡോദരയിൽ പരിശീലനത്തിനെത്തിയ വിരാട് കോഹ്‌ലി, തന്റെ കുട്ടിക്കാലത്തെ രൂപത്തോട് അതിശയിപ്പിക്കുന്ന സാമ്യമുള്ള ഒരു കൊച്ചു ആരാധകനെ കണ്ടുമുട്ടിയ വീഡിയോ ചർച്ചയാകുന്നു. താരത്തെ കാണാനെത്തിയ കുട്ടികളിൽ ഒരാൾക്ക് കോഹ്‌ലിയുടെ കുട്ടിക്കാലത്തെ മുഖച്ഛായയുമായി അവിശ്വസനീയമായ സാമ്യമുണ്ടായിരുന്നു.
വഡോദരയിലെ സ്റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയ കുട്ടികൾക്ക് ഓട്ടോഗ്രാഫ് നൽകുകയായിരുന്നു കോഹ്‌ലി. ഇതിനിടയിലാണ് തന്റെ കുട്ടിക്കാലത്തെ ഫോട്ടോകളിലെപ്പോലെ തന്നെയുള്ള ഒരു ആൺകുട്ടിയെ അദ്ദേഹം ശ്രദ്ധിച്ചത്. ആ കുട്ടിയുടെ മുഖത്തെ സാമ്യം കണ്ടതും കോഹ്‌ലിക്ക് ചിരിയടക്കാനായില്ല. കൗതുകത്തോടെ ആ കുട്ടിയെ നോക്കി വലിയൊരു പുഞ്ചിരി നൽകിക്കൊണ്ടാണ് താരം ഓട്ടോഗ്രാഫ് നൽകിയത്.
ന്യൂസിലൻഡിനെതിരെ ആദ്യ ഏകദിനം നടക്കാനിരിക്കെ വളരെ റിലാക്സ്ഡ് ആയ മൂഡിലാണ് കോഹ്‌ലിയെ മൈതാനത്തും പുറത്തും കാണപ്പെടുന്നത്.
Virat Kohli smiled after seeing his childhood look-alike kid ❤️ pic.twitter.com/QHMh1cDuBU
— Virat Kohli Fan Club (@Trend_VKohli) January 9, 2026













Discussion about this post