തിരുവനന്തപുരം : കേരളത്തിൽ തുലാവർഷം ശക്തി പ്രാപിക്കുന്നു. തിരുവനന്തപുരത്ത് ഉൾപ്പെടെ നിരവധി മലയോര മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കേരളത്തിലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ടുള്ളത്.
തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള കേരള, കർണാടക, തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലുമായും നിലനിന്നിരുന്ന ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയിട്ടുണ്ട്. മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇതോടെ വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കൂടുതൽ ശക്തി പ്രാപിക്കും എന്നാണ് കരുതപ്പെടുന്നത്.
ഇന്ന് 11 ജില്ലകളിൽ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ആണ് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post