മോസ്‌കോ : ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് സംസ്കരണ പ്ലാന്റായ റഷ്യയിലെ ഒറെൻബർഗ് ഗ്യാസ് സംസ്കരണ പ്ലാന്റിന് നേരെ ആക്രമണം നടത്തി യുക്രെയ്‌ൻ. ഓഗസ്റ്റ് മുതൽ റഷ്യൻ റിഫൈനറികൾക്കും മറ്റ് ഊർജ്ജ സൗകര്യങ്ങൾക്കുമെതിരെ യുക്രെയ്‌ൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. റഷ്യയുടെ പെട്രോളിയം വിതരണങ്ങൾ തടസ്സപ്പെടുത്താനും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാനുമുള്ള യുക്രെയ്‌ന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണങ്ങൾ.
ഒറെൻബർഗ് ഗ്യാസ് സംസ്കരണ പ്ലാന്റിന് നേരെ യുക്രേനിയൻ ഡ്രോണുകൾ ആണ് ആക്രമണം നടത്തിയത്. പ്ലാന്റിന്റെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 45 ബില്യൺ ക്യുബിക് മീറ്റർ വാർഷിക വാതക ശേഷിയുള്ള ഗ്യാസ് സംസ്കരണ പ്ലാന്റ് ആണിത്. ഓറൻബർഗ് എണ്ണ, വാതക കണ്ടൻസേറ്റ് ഫീൽഡിൽ നിന്നും കസാക്കിസ്ഥാനിലെ കരച്ചഗനാക് ഫീൽഡിൽ നിന്നുമുള്ള വാതക കണ്ടൻസേറ്റ് പ്രോസസ്സ് ചെയ്യുന്നത് ഈ സംസ്കരണ പ്ലാന്റിൽ ആയിരുന്നു.
യുക്രെയ്‌ൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് പ്ലാന്റിലെ അടിയന്തര സേവനങ്ങൾ അണയ്ക്കാൻ പ്രവർത്തിക്കുന്ന ഒരു വർക്ക്ഷോപ്പിൽ തീപിടുത്തമുണ്ടായി. എന്നാൽ ആളപായമോ പരിക്കുകളോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല എന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
Discussion about this post