കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയർഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊച്ചിയിൽ രാവിലെ മുതൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. നിരവധി അന്തർ സംസ്ഥാന ബസുകളിൽ നിന്നടക്കം എയർഹോണുകൾ പിടിച്ചെടുത്തു. വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് കൊച്ചിയിൽ റോഡ് റോളർ ഉപയോഗിച്ച് എയർഹോണുകൾ നശിപ്പിച്ചത്.
എയർഹോണുകൾക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക പരിശോധന നടത്തണമെന്നും പിടിച്ചെടുക്കുന്ന എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് തകർക്കണമെന്നും മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നുമായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിൻറെ നിർദേശം.
കാതടപ്പിക്കുന്ന ശബ്ദത്തിൽ എയർ ഹോണുകൾ മുഴക്കി അമിതവേഗതയിൽ സഞ്ചരിച്ച 211 വാഹനങ്ങൾ മോട്ടോർ വെഹിക്കിൾ സ്‌ക്വാഡ് പിടികൂടി. പിടികൂടിയ വാഹനങ്ങൾക്ക് 448000 രൂപ പിഴയും ചുമത്തി. 6 ദിവസങ്ങളിലായി നടത്തിയ എയർ ഹോൺ പരിശോധനയിലാണ് ഈ വാഹനങ്ങളെല്ലാം പിടികൂടിയത്
Discussion about this post