ഡെറാഡൂൺ : ഈ വർഷത്തെ ദീപാവലി ദിനത്തിൽ ഉത്തരാഖണ്ഡിലെ ദുരന്തബാധിതരായ ജനങ്ങളോടൊപ്പം ചേർന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ദുരന്തത്തിൽ തകർന്ന സഹസ്രധാരയിലെ ജനങ്ങൾക്കൊപ്പം മുഖ്യമന്ത്രി ധാമി ദീപാവലി ആഘോഷിച്ചു. ഈ വർഷം ദീപാവലി ആഘോഷിക്കേണ്ടതില്ലെന്ന് ഈ ഗ്രാമത്തിലെ ജനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ ദീപാവലി ആശംസകളും ആഘോഷങ്ങളുമായി ജനങ്ങൾക്കിടയിലേക്ക് നേരിട്ട് എത്തിയിരിക്കുന്നത്.
സെപ്റ്റംബർ 15 നാണ് ഡെറാഡൂണിലെ സഹസ്രധാരയിൽ പ്രകൃതി ദുരന്തം ഉണ്ടായത്. മേഖലയിലെ രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾ ഈ പ്രകൃതി ദുരന്തത്തെ നേരിടേണ്ടി വന്നു. നിരവധി വീടുകൾ തകരുകയും ഒരു റിസോർട്ട് ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മജദ ഗ്രാമത്തിൽ നിന്നുള്ള ഒരു തൊഴിലാളി മരണപ്പെടുകയും ചെയ്തിരുന്നു.
രാജ്യം മുഴുവൻ ദീപാവലി ആഘോഷങ്ങളിൽ മുഴുകിയിരിക്കുമ്പോൾ ഈ പ്രദേശത്തെ ജനങ്ങൾ ഇപ്പോഴും ദുരന്തത്തിന്റെ അവശേഷിപ്പുകളുടെ വേദനയിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ദീപാവലി ആഘോഷിക്കാൻ ഈ ജനങ്ങളോടൊപ്പം ഒത്തുചേരുകയായിരുന്നു.
Discussion about this post