ന്യൂഡൽഹി : ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ബിസിനസുകാരുടെ ഒഴുക്ക് കൂടിയതായി റിപ്പോർട്ട്. ഗ്രാന്റ് തോൺടണിന്റെ ഏറ്റവും പുതിയ ഇന്റർനാഷണൽ ബിസിനസ് റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഐബിആർ റിപ്പോർട്ട് അനുസരിച്ച്, ഈ വർഷത്തെ അന്താരാഷ്ട്ര വളർച്ചയ്ക്ക് ഇന്ത്യ ഒരു പ്രധാന വിപണിയാണെന്ന് 72 ശതമാനം ബ്രിട്ടീഷ് കമ്പനികളും അഭിപ്രായപ്പെടുന്നു.
അടുത്ത കാലത്തായി ബ്രിട്ടീഷ് കമ്പനികൾ ഇന്ത്യയിൽ നിക്ഷേപിക്കുന്നതും പ്രവർത്തനങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നത് വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യയിൽ സാന്നിധ്യമില്ലാത്ത കമ്പനികൾ വരും മാസങ്ങളിൽ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണെന്നും ഐബിആർ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് ശേഷം ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് നിക്ഷേപകരുടെ എണ്ണം 61 ശതമാനത്തിൽ അധികമായി വർദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിൽ 13 ശതമാനം കമ്പനികൾ അടുത്ത 12 മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. ഈ വർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശന വേളയിലാണ് ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ ചേർന്ന് ഒപ്പുവച്ചത്.
Discussion about this post