ന്യൂഡൽഹി : ദീപാവലിയുടെ ശുഭമുഹൂർത്തത്തിൽ രാഷ്ട്രപതിയെ നേരിൽകണ്ട് ദീപാവലി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി മോദി. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് പ്രധാനമന്ത്രി രാഷ്ട്രപതിയിൽ എത്തി ദീപാവലി ആശംസകൾ അറിയിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു പ്രധാനമന്ത്രി രാഷ്ട്രപതി ഭവൻ സന്ദർശിച്ചത്.
ദീപാവലി ദിനത്തിൽ രാവിലെ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദും കുടുംബവും ദ്രൗപതി മുർമുവിനെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്തയും രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് ദീപാവലി ആശംസകൾ പങ്കുവെച്ചു.
പ്രധാനമന്ത്രി മോദി ദീപാവലി ദിനത്തിൽ രാവിലെ ഇന്ത്യൻ നാവികസേനയ്‌ക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചത്. നാവികസേനാംഗങ്ങൾക്കൊപ്പം ഐഎൻഎസ് വിക്രാന്തിൽ പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു. കൂടാതെ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഐക്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസിക്കുന്നതായി പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
Discussion about this post