മഹേന്ദ്ര സിംഗ് ധോണി എന്ന ലോക ക്രിക്കറ്റിലെ ഇതിഹാസ നായകന്മാരിലൊരാളുടെ പേര് കേൾക്കുമ്പോൾ പലർക്കും അയാളെക്കുറിച്ച് പല ഓർമകളാകും ഉണ്ടാകുക. ചിലർക്ക് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി, ചിലർക്ക് കൂൾ ആറ്റിട്യൂട്, ചിലർക്ക് അദ്ദേഹത്തിന്റെ മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവ്, ചിലർക്ക് ആ ഹെലികോപ്പ്ടർ ഷോട്ടുകളോടുള്ള ആരാധന. ധോണി ജനപ്രിയമാക്കിയ ഹെലികോപ്ടർ ഷോട്ട് ഇന്ന് അനേകം ക്രിക്കറ്റ് താരങ്ങൾ കളിക്കുന്നുണെങ്കിലും ആ ഷോട്ടിന്റെ ഹീറോ ധോണി തന്നെയാണ് .
2016-ൽ ശ്രീലങ്കയ്‌ക്കെതിരായ ഒരു മത്സരത്തിലെ വിജയത്തിനുശേഷം റാഞ്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ, തന്റെ പ്രശസ്തമായ “ഹെലികോപ്റ്റർ” ഷോട്ടുകൾ ഇപ്പോൾ ഇത്രയധികം അടിക്കാത്തതിന്റെ കാരണം ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ എംഎസ് ധോണി രസകരമായ ഒരു ഉപമ അവതരിപ്പിച്ചു.
“നോക്കൂ, നിങ്ങൾക്ക് സമുദ്രത്തിനടിയിലോ അന്തർവാഹിനിയിലോ ഒരു ഹെലികോപ്റ്റർ പറത്താൻ കഴിയില്ല. അതുപോലെ, നിങ്ങൾ ഒരു പ്രത്യേക ഡെലിവറിക്ക് നേരെ ഹെലികോപ്റ്റർ ഷോട്ട് കളിക്കാം. എനിക്ക് ആ ഷോട്ട് ഒരു ബൗൺസറിൽ അടിക്കാൻ കഴിയില്ല. ഒരുപക്ഷേ ഞാൻ ഒരു സ്റ്റൂളിൽ നിന്ന് അതിന് ശ്രമിച്ചാൽ നടന്നേക്കും”.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രം കളിക്കുന്ന ധോണി വരുന്ന സീസണിലും ചെന്നൈയുടെ ഭാഗമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post