ചൈനക്കെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി നീതിപൂർവ്വമായ വ്യാപാരക്കരാറിൽ എത്തിച്ചേരാത്ത പക്ഷം ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ അധികതീരുവ ചുമത്തുമെന്നാണ് ഭീഷണി. നവംബർ ഒന്നാം തീയതി മുതൽ 155 ശതമാനം വരെ തീരുവ ചുമത്തുമെന്നാണ് ഭീഷണി.
ചൈനയ്ക്ക് നമ്മളോട് ഏറെ ബഹുമാനമുണ്ടെന്നാണ് ഞാൻ കരുതുന്നത്. തീരുവയിനത്തിൽ വലിയ തുകയാണ് അവർ നമുക്ക് തരുന്നത്. നിങ്ങൾക്കറിയാവുന്നതുപോലെ അവർ 55 ശതമാനം തീരുവയാണ് ഒടുക്കുന്നത്, അത് വലിയ തുകയാണ്. ചൈന 55 ശതമാനം അടച്ചുകൊണ്ടിരിക്കുകയാണ്, ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തിച്ചേർന്നില്ലെങ്കിൽ നവംബർ ഒന്നാം തീയതിയോടെ അത് 155 ശതമാനമാകുമെന്നാണ് ട്രംപ് പറഞ്ഞത്. വൈറ്റ് ഹൗസിൽ,ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി ധാതുകരാർ ഒപ്പിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ വാക്കുകൾ.
Discussion about this post