ആലപ്പുഴ : ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തിൽ ദേവസ്വം മന്ത്രി വാസവന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മന്ത്രിയും സർക്കാരും എന്തിന് രാജി വെക്കണമെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിലെ സ്വർണ്ണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ ഒന്നും ഇവിടുത്തെ രാഷ്ട്രീയക്കാർ കാണുന്നില്ല. ശബരിമലയിലെ സ്വർണ്ണത്തിന്റെ വിഷയം രാഷ്ട്രീയനേട്ടം കൊയ്യുന്നതിനുള്ള ആയുധമാണ്. തിരഞ്ഞെടുപ്പിൽ വോട്ട് നേടുന്നതിനുള്ള അടവ് നയമാണ് രാഷ്ട്രീയപാർട്ടികൾ സ്വീകരിക്കുന്നത് എന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു.
ദേവസ്വം മന്ത്രി രാജിവെക്കണം എന്ന് പറയുന്നതിനോട് തനിക്ക് ഒരു യോജിപ്പും ഇല്ല എന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. വാസവൻ നല്ല മന്ത്രിയാണ്. മൂന്നു വകുപ്പുകൾ ഒന്നിച്ച് നല്ലപോലെ കൈകാര്യം ചെയ്യുന്ന അഴിമതി ഇല്ലാത്ത മന്ത്രിയാണ്. വിമർശിക്കുന്ന പ്രതിപക്ഷത്തിന് വേറെ പണിയൊന്നുമില്ല. പ്രതിപക്ഷ നേതാവിന്റെ കൂടെ ആരുമില്ലാത്തതുകൊണ്ട് സതീശൻ കിടന്നു നിലവിളിക്കുകയാണ് എന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.
Discussion about this post