ന്യൂഡൽഹി : ഡൽഹിയിൽ പോലീസും കുപ്രസിദ്ധ ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. രഞ്ജൻ പഥക് സംഘത്തിലെ 4 മോസ്റ്റ് വാണ്ടഡ് ഗുണ്ടാ നേതാക്കൾ കൊല്ലപ്പെട്ടു. ഡൽഹി പോലീസും ബീഹാർ പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് നാല് ഗുണ്ടാ നേതാക്കളെ വകവരുത്തിയത്. ബീഹാർ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ക്രിമിനലുകൾ ആണ് കൊല്ലപ്പെട്ട നാലുപേരും.
ഡൽഹിയിലെ രോഹിണിയിൽ വെച്ച് ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെയും ബീഹാർ പോലീസിന്റെയും സംയുക്ത സംഘവും നാല് പ്രതികളും തമ്മിൽ പുലർച്ചെ 2.20 ന് ആണ് ഏറ്റുമുട്ടൽ നടന്നത്. ബിഹാർ സ്വദേശികളായ രഞ്ജൻ പഥക് (25), ബിമലേഷ് മഹാതോ (25), മനീഷ് പതക് (33), അമൻ താക്കൂർ (21) എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. രഞ്ജൻ പഥക്, ബിമലേഷ് മഹാതോ, മനീഷ് പഥക് എന്നിവർ ബീഹാറിലെ സിതാമർഹി നിവാസികളും അമൻ താക്കൂർ ഡൽഹിയിലെ കാരവൽ നഗർ സ്വദേശിയുമാണ്.
കൊലപാതകം, സായുധ കൊള്ള എന്നിവയുൾപ്പെടെ ബിഹാറിൽ ഈ നാലുപേർക്കെതിരെയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ,
വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വലിയ ക്രിമിനൽ ഓപ്പറേഷൻ ആസൂത്രണം ചെയ്യുകയായിരുന്നു ഈ ഗുണ്ടാസംഘം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രഹസ്യന്വേഷണ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പോലീസ് ഈ ഗുണ്ടാസംഘത്തെ പിടികൂടാൻ ശ്രമിച്ചത്. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്.
Discussion about this post