സകല രോഗാണുക്കളെയും വഹിച്ചുകൊണ്ട് മൂളക്കത്തോടെയെത്തുന്ന വൃത്തികെട്ട ജീവി. മനുഷ്യരാശിയെ ഇത്രയേറെ ബുദ്ധിമുട്ടില്ല,കുലം മുടിക്കാൻ ശക്തിയുള്ള ഇത്തരികുഞ്ഞൻ. ഒരു സ്പൂൺ വെള്ളത്തിലും ഒത്തിരി പെറ്റുപെരുകി രോഗം പരത്തുന്ന കൊതുകിനെ നമുക്കറിയാം, അവ നമുക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമറിയാം. കൊതുകിന്റെ കണ്ണെത്താത്ത ഒരിടം ഉണ്ടായിരുന്നു ഇത് വരെ…ഐസ് ലൻഡ്. എന്നാൽ അവിടെയും കൊതുക് എത്തിയിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഐസ്ലൻഡ് നാച്ചുറൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റമോളജിസ്റ്റ് മത്തിയാസ് ആൽഫ്രഡ്‌സൺ ആണ് കൊതുകകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. കുലിസെറ്റ ആനുലാറ്റ എന്ന ഇനത്തിൽ ഉൾപ്പെടുന്ന മൂന്ന് കൊതുകുകളെയാണ് കണ്ടെത്തിയിരിക്കുന്നത്.
റെയ്ക്ജാവാക്കിനോട് അടുത്ത് ക്‌ജോസ് എന്ന പ്രദേശത്താണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. രണ്ട് പെൺകൊതുകകളെയും ഒരു ആൺകൊതുകുകളെയുമാണ് കണ്ടെത്തിയിരിക്കുന്നത്. ശൈത്യകാലത്തും അതിജീവിക്കാൻ കഴിവുള്ള കൊതുക് വർഗത്തിൽപ്പെട്ടതാണ് കുലിസെറ്റ് ആനുലാറ്റ.
യൂറോപ്പിന്റെയും വടക്കേ ആഫ്രിക്കയുടെയും ചില ഭാഗങ്ങളിൽ കുലിസെറ്റ ആനുലാറ്റ വിഭാഗത്തിലുള്ള കൊതുകുകളെ സാധാരണയായി കാണാറുണ്ട്. എന്നാൽ എങ്ങനെയാണ് ഇവ ഐസ്ലാൻഡിൽ എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കപ്പലുകളിലൂടെയോ ഷിപ്പിങ് കണ്ടെയ്നറുകളിലൂടെയോ ആയിരിക്കാം കൊതുകുകൾ രാജ്യത്ത് പ്രവേശിച്ചതെന്നാണ് ഗവേഷകൻ കരുതുന്നത്. കടുത്ത തണുപ്പും വെള്ളം ഇല്ലായ്മയും ഇത് വരെ ഐസ്ലൻഡിലേക്കുള്ള കൊതുകിന്റെ വരവിനെ തടഞ്ഞിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഈ കഴിഞ്ഞ മെയ് മാസത്തിൽ എഗ്ലിസ്റ്റാഡിർ വിമാനത്താവളത്തിൽ താപനില 26.6C (79.8F) വരെ എത്തിയിരുന്നു.
Discussion about this post