ലോട്ടറി അടിച്ച ഭർത്താവ് സാമ്പത്തികമായി തന്നെ സഹായിച്ചില്ലന്നാരോപിച്ച് വിവാഹമോചനം നേടി ഭാര്യ. 12.2 കോടി രൂപ ലോട്ടറി അടിച്ചിട്ടും ഒന്നും നൽകിയില്ലെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. ചൈനയിലാണ് സംഭവം. ഷാൻഡോങ് പ്രവിശ്യയിലെ ദെഷൗവിലായിരുന്നു ദമ്പതിമാരുടെ താമസം.
2016 ലായിരുന്നു ദമ്പതിമാരുടെ വിവാഹം. 2024 ഡിസംബറിൽ ഭർത്താവിന് ലോട്ടറി അടിച്ചു. 12 കോടി രൂപ ജാക്കപോട്ടിൽ നികുതിയും കഴിച്ച് 10 കോടി രൂപയോളം ലഭിച്ചു. ആഗ്രഹിക്കുന്നതെന്തും വാങ്ങാമെന്ന് ഭർത്താവ് ് ഉറപ്പും നൽകി. 3,69,58,500 രൂപ ബാലൻസ് ഉള്ള ഒരു ബാങ്ക് കാർഡും അദ്ദേഹം അവൾക്ക് നൽകി. ഭർത്താവിനോടുള്ള വിശ്വാസം കാരണം യുവാൻ ബാലൻസ് പരിശോധിക്കുകയോ കാർഡ് ഉടൻ തന്നെ ഉപയോഗിക്കുകയോ ചെയ്തില്ല. അത് ഡ്രോയറിൽ സുരക്ഷിതമായി സൂക്ഷിച്ചു.
എന്നാൽ പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു. പകൽ സമയം മുഴുവൻ ചൂതാട്ടത്തിന് ചെലവഴിച്ചിരുന്ന അയാൾ രാത്രികാലങ്ങളിൽ സ്ത്രീകൾ നേതൃത്വം നൽകുന്ന ലൈവ് സ്ട്രീമിംഗ് കാണാൻ തുടങ്ങി. ചിലർക്് വലിയ തുക ടിപ്പും നൽകി. ഒരു വനിതാ സ്ട്രീമറിന് 1,47,86,400 രൂപയാണ് പരാതിക്കാരിയുടെ ഭർത്താവ് ടിപ്പ് നൽകിയത്. യുവാവ്, സ്ട്രീമറുമായി സംസാരിക്കാനും അടുത്തിടപഴകാനും ആരംഭിച്ചു. ഈ കഴിഞ്ഞ ജൂലൈ മാസം, പരാതിക്കാരി തന്റെ ഭർത്താവിനെയും സ്ട്രീമറിനെയും ഒരുമിച്ച് പിടികൂടി. ഭർത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് മനസിലായതോടെ വിവാഹമോചനത്തിന് അപേക്ഷ നൽകുകയായിരുന്നു. പരിശോധനയിൽ ഭർത്താവ് നൽകിയ ബാങ്ക് കാർഡിൽ പണമൊന്നും ഇല്ലെന്നും കണ്ടെത്തി. ചൈനീസ് നിമയപ്രകാരം വിവാഹിതരായിരിക്കെ ലോട്ടറി അടിക്കുന്നത് ദമ്പതികളുടെ പൊതു സ്വത്തായാണ് കണക്കാക്കുക.
Discussion about this post