എൽഡിഎഫിൽ കേന്ദ്ര സർക്കാരിൻറെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയെ ചൊല്ലി പൊട്ടിത്തെറിയെന്ന് സൂചന. പാർട്ടിയുടെ എതിർപ്പ് തള്ളി പി എം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെയാണ് സി പി ഐ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐയിലെ പൊതുവികാരം.
മൂന്നുതവണ മന്ത്രിസഭയിലും മാദ്ധ്യമങ്ങളിലൂടെ പരസ്യമായും ഈ പദ്ധതിയുടെ ഭാഗമാകരുതെന്ന് സിപിഐ ആവശ്യപ്പെട്ടതാണ്. ഭാഗമാകണമെന്ന് വിദ്യാഭ്യാസമന്ത്രി നിലപാടെടുത്തപ്പോൾ എതിർപ്പ് കടുപ്പിച്ച് പരസ്യമായി ഇറങ്ങിയതുമാണ്.
മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചനയിലാണ്. സി പി എം ദേശീയ നേതൃത്തെ എതിർപ്പ് അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇടതുപക്ഷത്തിന്റെ നയത്തിൽനിന്ന് വ്യതിചലിച്ചാണ് സർക്കാർ പോകുന്നതെങ്കിൽ സിപിഐയുടെ മന്ത്രിമാരെ പിൻവലിക്കണമെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യം.ഒരുവിട്ടുവീഴ്ചയ്ക്കും പാർട്ടി തയ്യാറല്ലെന്നായിരുന്നു ബിനോയ് വിശ്വം യോഗത്തിൽ അറിയിച്ചത്.











Discussion about this post