ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ(ഐസിസ്)യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന രണ്ട് ഭീകരർ ഡൽഹിയിൽ അറസ്റ്റിൽ. വിശദമായ അന്വേഷണങ്ങളുടെയും റെയ്ഡുകളുടെയും അടിസ്ഥാനത്തിൽ ഡൽഹി പോലീസ് ആണ് ഭീകരരെ പിടികൂടിയത്. അറസ്റ്റിലായ ഭീകരരിൽ ഒരാൾ മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയും മറ്റൊരാൾ ഡൽഹി സ്വദേശിയും ആണ്.
ഡൽഹിയിലെ സാദിഖ് നഗറിലും ഭോപ്പാലിലും അന്വേഷണ സംഘങ്ങൾ നടത്തിയ ഓപ്പറേഷനിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് പാകിസ്താനുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും ഇപ്പോൾ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ ഭീകരർ ഡൽഹിയിൽ ഒരു വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളും ചില സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സെപ്റ്റംബറിൽ ഡൽഹി പോലീസ് ജാർഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഭീകരബന്ധമുള്ള 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ അന്വേഷണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ ഐസിസ് ഭീകരരെ പിടികൂടിയിരിക്കുന്നത്.










Discussion about this post