തിരുവനന്തപുരം : പിഎം ശ്രീ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് സിപിഐ. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും എൽഡിഫ് കൺവീനർക്കും കത്ത് നൽകുമെന്ന് സിപിഐ അറിയിച്ചു. കൂടാതെ സിപിഐയുടെയും സിപിഐഎമ്മിന്റെയും ദേശീയ നേതൃത്വങ്ങൾക്കും ഇക്കാര്യം വ്യക്തമാക്കി കത്ത് നൽകുമെന്നും സിപിഐ അറിയിച്ചു.
സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നൽകാനായി ഈ മാസം 27 ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് വിളിച്ചിട്ടുണ്ട്. ആലപ്പുഴയിൽ വച്ചായിരിക്കും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നടക്കുക. ഇതിനുശേഷമായിരിക്കും സംസ്ഥാന മന്ത്രിസഭാ യോഗം നടക്കുക.
പിഎം ശ്രീ തീരുമാനത്തിനെതിരെ ഡി രാജ എംഎ ബേബിക്ക് കത്ത് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ കടുത്ത വിമർശനമാണ് ഈ കത്തിൽ ഉന്നയിച്ചിട്ടുള്ളത്. മുന്നണി മര്യാദ മറന്നാണ് സിപിഎം കേന്ദ്രസർക്കാരുമായി ധാരണയിൽ എത്തിയതെന്ന് സിപിഐ കുറ്റപ്പെടുത്തി. എംഎ ബേബിയുടെ മറുപടി ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് സിപിഐ വ്യക്തമാക്കുന്നത്.









Discussion about this post