ഈ വർഷത്തെ നാവികസേനാ ദിനാഘോഷം തിരുവനന്തപുരത്ത് നടക്കും. ഡിസംബർ നാലാം തീയതി നടക്കുന്ന ആഘോഷത്തിന് ശംഖുമുഖം പ്രധാനവേദിയാകും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ആഘോഷപരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.തെക്കേ ഇന്ത്യയിൽ ആദ്യമായാണ് നാവികസേനാ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ശക്തിപ്രകടനവും പ്രദർശനവും നടത്തുന്നത്.1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന പേരിൽ കറാച്ചി ഉന്നമിട്ട് നാവികസേന വിജയകരമായി നടത്തിയ യുദ്ധത്തിന്റെ സ്മരണാർത്ഥമാണ് ദിനാഘോഷം. ഡൽഹി സ്ഥിരമായി വേദിയായിരുന്ന ആഘോഷത്തിന് 2022 മുതലാണ് മാറ്റമുണ്ടായത്. ഇതിന് മുൻപ് വിശാഖപട്ടണം,മഹാരാഷ്ട്രയിലെ സിന്ധുദുർഗ്,ഒഡീഷയിലെ പുരി എന്നിവടങ്ങളിലായിരുന്നു ദിനാഘോഷം.
ഇന്ത്യൻ നാവികസേനയുടെ ശക്തിയും സൗന്ദര്യവും ഒരുപോലെ, സാധാരണക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന പരിപാടിയായിരിക്കും ശംഖുമുഖത്തേതെന്ന് നാവികസേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനി കപ്പൽ ഉൾപ്പെടെ 40 പടക്കപ്പലുകളും 30-ലേറെ യുദ്ധവിമാനങ്ങളും ഡിസംബർ നാലിന് നടക്കുന്ന നാവികസേനാ ദിനത്തിൽ ശംഖുംമുഖം കടലിൽ അണിനിരക്കും.വലിയവേളി മുതൽ വലിയതുറ വരെയുള്ള തീരക്കടലിലാണ് അന്തർവാഹിനികളും യുദ്ധക്കപ്പലുകളും പായ്ക്കലുകളും അണിനിരക്കുക.
മഹാസാഗറിന്റെ (മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കുമായി പരസ്പരവും സമഗ്രവുമായ പുരോഗതി) വിശാലമായ കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന ‘ആത്മനിർഭർ ഭാരത്’ എന്നതിനായുള്ള ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ ശ്രമങ്ങളും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ‘മുൻഗണനയുള്ള സുരക്ഷാ പങ്കാളി’ എന്ന ദൃഢനിശ്ചയവും ഓപ്പറേഷൻ ഡെമോൺസ്‌ട്രേഷൻ പ്രദർശിപ്പിക്കും. പരിപാടിയോട് അനുബന്ധിച്ച്, കൊച്ചിയിലെ നാവിക താവളം നവംബർ 08 ന് ക്ഷണിക്കപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കുമായി സന്ദർശനത്തിന് തുറന്ന് നൽകും.
ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ നിന്നുള്ള നാവിക സംഘങ്ങൾ തിരുവന്തപുരത്തെ തിരഞ്ഞെടുത്ത കോളേജുകളിലും സ്‌കൂളുകളിലും സന്ദർശിച്ച് ഔട്ട്‌റീച്ച് പ്രവർത്തനങ്ങളും വർക്ക്‌ഷോപ്പുകളും നടത്തും. രാജ്യത്തിന്റെ സമുദ്രശക്തിയെയും പൈതൃകത്തെയും കുറിച്ച് യുവ വിദ്യാർത്ഥികളെ അറിയിക്കുന്നതിനും സമുദ്രബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ സന്ദർശനങ്ങൾ. ട ഇന്ത്യൻ നാവികസേനയുടെ അഭിമാനത്തെയും പാരമ്പര്യങ്ങളെയും അനുസ്മരിക്കുന്നതിനൊപ്പം, രാഷ്ട്രത്തിനായുള്ള അവരുടെ സേവനങ്ങളോടുള്ള ഐക്യവും വിലമതിപ്പും വളർത്തുന്നതിനായി കൊച്ചിയിൽ നാവിക സൈനികരുമായി ഒരു ഒത്തുചേരൽ നടക്കും.
നവംബർ 26, 25 തീയതികളിൽ തിരുവന്തപുരത്ത് സതേൺ നേവൽ കമാൻഡ് ബാൻഡ് ഒരു നാവിക ബാൻഡ് പ്രകടനം നടത്തും. ഡിസംബർ 10 ന് കൊച്ചി നേവൽ ബേസിലെ സാഗരിക ഓഡിറ്റോറിയത്തിൽ നേവൽ ബാൻഡ് ഒരു പ്രത്യേക സംഗീത കച്ചേരിയും ഓർക്കസ്ട്രയും അവതരിപ്പിക്കും











Discussion about this post