ശ്രീനഗർ : ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിൽ വെള്ളിയാഴ്ച നടന്ന ആദ്യ രാജ്യസഭാ തിരഞ്ഞെടുപ്പ് സമാധാനപൂർണമായി അവസാനിച്ചു. നാഷണൽ കോൺഫറൻസ് സഖ്യത്തിലെ മൂന്നു സ്ഥാനാർത്ഥികളും ബിജെപിയുടെ ഒരു സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പിൽ വിജയിച്ചു. കോൺഗ്രസ്, പിഡിപി, സിപിഐ(എം), എഐപി, ആറ് സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണ് ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് സഖ്യം നിർണായക ഭൂരിപക്ഷം നേടിയത്.
ശ്രീനഗർ നിയമസഭാ സമുച്ചയത്തിൽ വെച്ചായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നത്. 88 എംഎൽഎമാരിൽ 86 പേർ വോട്ട് രേഖപ്പെടുത്തി. നാഷണൽ കോൺഫറൻസിന്റെ നോമിനികളായ ചൗധരി മുഹമ്മദ് റംസാൻ, സജ്ജാദ് കിച്ച്‌ലൂ, ഷമ്മി ഒബ്‌റോയ് എന്നിവരും ബിജെപിയുടെ സത് ശർമ്മയും ആണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നാഷണൽ കോൺഫറൻസ് ബ്ലോക്കിന് 57 വോട്ടുകളും ബിജെപിക്ക് 28 വോട്ടുകളും ആണ് ജമ്മുകശ്മീർ നിയമസഭയിൽ നിന്നും ഉണ്ടായിരുന്നത്. പീപ്പിൾസ് കോൺഫറൻസ് പാർട്ടി വോട്ടിങ്ങിൽ നിന്നും വിട്ടുനിന്നു. ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് സത് ശർമ്മ നാഷണൽ കോൺഫറൻസിന്റെ ഇമ്രാൻ നബി ദാറിനെ 54 ൽ 32 വോട്ടുകൾ നേടിയാണ് പരാജയപ്പെടുത്തിയത്.









Discussion about this post