മലപ്പുറം : പി വി അൻവറിനെ ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പി വി അൻവറുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി.
പ്രാദേശിക സാഹചര്യം നോക്കിയാണ് പി വി അൻവറുമായി സഹകരിക്കാൻ തീരുമാനിക്കുന്നത് എന്ന് പി.എം.എ സലാം സൂചിപ്പിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണത്തിന് ആവശ്യപ്പെടുന്നത് ശരിയല്ല. എന്നാൽ ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതിൽ വിരോധമില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായും സഹകരിക്കുമെന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടി നേരത്തെയും യുഡിഎഫിനെ പിന്തുണച്ചിട്ടുള്ളതാണ് എന്നാണ് മുസ്ലിം ലീഗ് അഭിപ്രായപ്പെടുന്നത്. ഇത്തവണ വെൽഫെയർ പാർട്ടി പിന്തുണ പരസ്യമാക്കി കൊണ്ട് തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് മുസ്ലിംലീഗിന്റെ നീക്കം.









Discussion about this post