ബാധയൊഴിപ്പിക്കാന്‍ എന്ന പേരില്‍ പതിമൂന്നുകാരിയെ ലൈംഗീകപീഡനത്തിന് ഇരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശാണ് അറസ്റ്റിലായത്. പട്ടാമ്പിയില്‍ ബാധയൊഴിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പൊലീസ് പാസ്റ്ററെ വലയിലാക്കിയത്.പാസ്റ്ററുടെ പ്രധാന പ്രവര്‍ത്തനമേഖല വിഴിഞ്ഞമാണ്. നാല്പത്തെട്ടുകാരനായ പാസ്റ്റര്‍ക്ക് ഭാര്യയും വിവാഹം കഴിഞ്ഞ രണ്ട് മക്കളുമുണ്ട്.
പതിമൂന്നു വയസുകാരിയായ പെണ്‍കുട്ടിയാണ് കുടുംബത്തിന്റെ ഐശ്വര്യമെന്നും കുട്ടിയെ സാത്താന് കീഴടക്കിയെന്നും കുടുംബത്തെ ബോധ്യപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ വീട്ടിലെ അടച്ചുപൂട്ടിയ മുറിയിലേക്ക് വിളിച്ചു വരുത്തി പ്രാര്‍ഥനകള്‍ക്ക് ശേഷം പീഡിപ്പിക്കുകയായിരുന്നു പതിവ്. പെരിന്തല്‍മണ്ണയിലെ കുടുംബസുഹൃത്തിന്റെ വീട്ടില്‍ വച്ചും പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ 11 വയസുകാരായ സഹോദരനേയും പാസ്റ്റര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്.
പെരിന്തല്‍മണ്ണയിലെ പ്രാര്‍ഥനാസമ്മേളനത്തില്‍ വച്ചാണ് കുടുംബം ബാധയൊഴിപ്പിക്കുന്ന പാസ്റ്ററെ പരിചയപ്പെട്ടത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബാധയൊഴിപ്പിക്കലിന്റെ പേരില്‍ കുട്ടികളേയും മുതിര്‍ന്ന സ്ത്രീകളേയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പാസ്റ്ററുടെ മൊഴി.
Discussion about this post