തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി സിപിഐ യുവജന സംഘടനകൾ. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് എഐവൈഎഫ്-എഐഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ബാരിക്കേഡ് മറികടക്കാന്‍ സിപിഐ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പിഎം ശ്രീ കേരളത്തിന്റെ മണ്ണിൽ അനുവദിക്കില്ലെന്ന് എഐവൈഎഫ്-എഐഎസ്എഫ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വി ശിവൻകുട്ടിയെ തെരുവിൽ നേരിടുമെന്നും സിപിഐയുടെ യുവ നേതാക്കൾ ഭീഷണി മുഴക്കി. എഐവൈഎഫ്-എഐഎസ്എഫ് പ്രതിഷേധത്തിന് നേരെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലാണ് പോലീസ് ജലപീരങ്കി പ്രയോഗം നടത്തിയത് എന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ആർഎസ്എസുകാരാണ് ഇത് നിയന്ത്രിക്കുന്നത് എന്നും സിപിഐയുടെ യുവജന നേതാക്കൾ വിമർശനമുന്നയിച്ചു.
എല്‍ഡിഎഫ് ഗൗരവമായി ചർച്ച ചെയ്ത് മാറ്റി വച്ച കാര്യം ഇരുളിന്‍റെ മറവിൽ നടപ്പാക്കിയെന്ന് എഐവൈഎഫ്-എഐഎസ്എഫ് പ്രവർത്തകർ ആരോപിച്ചു. പിഎം ശ്രീ പദ്ധതിയിൽ നിന്നും കേരളം പിൻമാറുന്നതുവരെ സമരം നടത്തും. വിദ്യാഭ്യാസ മന്ത്രിയും സർക്കാരും ഈ നിലപാടിൽ മുന്നോട്ടു പോവുകയാണെങ്കിൽ രക്തരൂക്ഷിത സമരങ്ങളിലേക്ക് പോകേണ്ടിവരും എന്നും പ്രതിഷേധക്കാർ സൂചിപ്പിച്ചു.









Discussion about this post