സഞ്ജു സാംസൺ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്താൻ സാധ്യത. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നവംബർ 30ന് ആരംഭിക്കുന്ന ഏകദിന പര്യടനത്തിൽ സഞ്ജു ഉൾപ്പെട്ടേക്കും എന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും നാലാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങുന്ന ശ്രേയസ് അയ്യരുടെ പരിക്കാണ് സഞ്ജുവിന്റെ ഏകദിന ടീമിലേക്കുള്ള വഴി ഒരുക്കുന്നത്. സഞ്ജു വന്നാൽ ഒരേ സമയം കീപ്പർ ബാറ്റ്സ്മാന്റെ സേവനം ഇന്ത്യക്ക് കിട്ടും.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസിന് ഗുരുതരമായി പരിക്കുപറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് നിലവിലെ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കളിക്കാൻ പറ്റിയേക്കില്ല. മികച്ച ടീമായ സൗത്താഫ്രിക്ക പോലെ ഒരു ടീം വരുമ്പോൾ ശ്രേയസിനെ പോലെ ഒരു താരം ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടി തന്നെയാണ്. എന്നാൽ ആ കുറവ് നികത്താൻ സഞ്ജുവിന് സാധിക്കും.
കീപ്പർ എന്ന നിലയിൽ രാഹുൽ ഓസ്‌ട്രേലിയയിൽ അത്ര മികച്ച പ്രകടനം അല്ല നടത്തിയത്. വല്ലപ്പോഴും മാത്രം കീപ്പ് ചെയ്യുന്നതിനാൽ തന്നെ രാഹുൽ തെറ്റുകൾ കൂടുതലായി വരുത്തുന്നു. ഈ സാഹചര്യത്തിൽ സഞ്ജു വന്നാൽ അയാൾ കീപ്പിങ് ജോലി ഭംഗിയായി ചെയ്യും. ചരുക്കി പറഞ്ഞാൽ രണ്ട് ഗുണം ഇന്ത്യക്ക് കിട്ടും.
ഇത് മാത്രമല്ല 2023 ഡിസംബറിലാണ് സഞ്ജു അവസാനമായി 50 ഓവർ ക്രിക്കറ്റ് കളിച്ചത്. ദക്ഷിണാഫ്രിക്കയിൽ നടന്ന ഈ മത്സരത്തിൽ ആതിഥേയർക്കെതിരെ താരം സെഞ്ചുറി നേടിയിരുന്നു. അന്ന് സഞ്ജുവിന്റെ മികവിലായിരുന്നു ഇന്ത്യയുടെ പരമ്പര വിജയം. സഞ്ജുവിനെ സംബന്ധിച്ച് ഈ യാത്രയിൽ ആകെ ഉള്ള വെല്ലുവിളി ഋഷഭ് പന്താണ്. ടെസ്റ്റ് ഫോർമാറ്റിൽ മാത്രം നിലയിൽ കളിക്കുന്ന പന്ത് വൈറ്റ് ബോൾ ഫോർമാറ്റിലേക്ക് ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.
നിലവിലെ സാഹചര്യത്തിൽ സഞ്ജു തന്നെയാകും ശ്രേയസ് കളിച്ചില്ലെങ്കിൽ ടീമിലെത്തുക.













Discussion about this post