ന്യൂഡൽഹി : ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഛാത്ത് പൂജ ആഘോഷിച്ചു. സൂര്യദേവന്റെയും സഹോദരി ഛത്തി മയയുടെയും ആരാധന നടത്തുന്ന ഉത്സവമാണിത്. രാഷ്ട്രപതി ദ്രൗപദി മുർമുവും രാഷ്ട്രപതി ഭവൻ സമുച്ചയത്തിൽനടന്ന ഛാത്ത് പൂജയിൽ പങ്കെടുത്തു. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന്റെ സന്ദേശമാണ് ഈ ഉത്സവം നൽകുന്നത് എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
എല്ലാ രാജ്യവാസികൾക്കും സമൃദ്ധി, സന്തോഷം, സമാധാനം, ക്ഷേമം എന്നിവയ്ക്കായി പ്രാർത്ഥിക്കുന്നതായി രാഷ്ട്രപതി അറിയിച്ചു. “പ്രകൃതിയെ ബഹുമാനിക്കാനും നന്ദി പ്രകടിപ്പിക്കാനും ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കുന്നു. ഈ ഉത്സവം എല്ലാ വീടുകളിലും സന്തോഷവും സമൃദ്ധിയും സമാധാനവും കൊണ്ടുവരട്ടെ, പരിസ്ഥിതി സംരക്ഷിക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ” എന്നും രാഷ്ട്രപതി ദ്രൗപദി മുർമു അറിയിച്ചു.
ദീപാവലിക്ക് ശേഷം കാർത്തിക ശുക്ല ചതുർത്ഥിയിൽ ആരംഭിച്ച് കാർത്തിക ശുക്ല സപ്തമിയിൽ അവസാനിക്കുന്ന നാടോടി ഉത്സവമാണ് ഛാത്ത് പൂജ. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നേപ്പാളിലും ആചാരാനുഷ്ഠാനങ്ങളോടെ ഈ ഉത്സവം ആഘോഷിക്കുന്നു. ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ
തിങ്കളാഴ്ച അസ്തമയ സൂര്യന് വഴിപാടുകൾ അർപ്പിച്ചുകൊണ്ട് ഭക്തർ ഛാത്ത് പൂജ ആഘോഷിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഉദയ സൂര്യന് വഴിപാടുകൾ അർപ്പിച്ചുകൊണ്ടാണ് ഛാത്ത് ഉത്സവം സമാപിക്കുക.









Discussion about this post