സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യർ അപകടനില തരണം ചെയ്‌തെന്ന് ടീം ഇന്ത്യ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വെളിപ്പെടുത്തി. നാളെ ഇതേ എതിരാളിക്കെതിരായ ആദ്യ ടി20 മത്സരത്തിന് മുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ച നായകൻ സൂര്യകുമാർ, ശ്രേയസിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് നൽകുക ആയിരുന്നു.
ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ പരിക്കുപറ്റിയ ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരമായിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച താരത്തിന്റെ പുതിയ അപ്ഡേറ്റ് അറിയാൻ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്ത തന്നെയാണ് സൂര്യകുമാർ പറഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ 34-ാം ഓവറിൽ ഹർഷിത് റാണയുടെ പന്തിൽ അലക്സ് കാരി അടിച്ച ഷോട്ട് പിഴക്കുന്നു. പന്ത് നേരെ വായുവിലേക്ക്, ബാക്ക്‌വേർഡ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന ശ്രേയസ് അയ്യർ പുറകോട്ട് ഓടി അത്ഭുതകരമായ രീതിയിൽ ക്യാച്ച് പിടിച്ചു. എന്നാൽ ക്യാച്ച് എടുത്ത് താഴേക്ക് വീണ താരം ഇടതുവശം ഇടിച്ചാണ് താഴോട്ട് വീണത്. വേദന കൊണ്ട് പുളഞ്ഞ താരത്തെ ഫിസിയോ ഉടൻ തന്നെ പരിചരിച്ചു. ശേഷം ഫീൽഡ് വിട്ട താരം പിന്നെ കളത്തിലേക്ക് വന്നില്ല..
അയ്യർ തന്റെ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നുണ്ടെന്നും എന്നാൽ കുറച്ചു ദിവസത്തേക്ക് അദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്നും SKY പറഞ്ഞു.
“ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹത്തിന്റെ ഫോൺ കിട്ടിയില്ല. തുടർന്ന് ഞാൻ ഫിസിയോയോട് സംസാരിച്ചു, അദ്ദേഹം അപകടനില തരണം ചെയ്‌തെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ അദ്ദേഹവുമായി രണ്ട് ദിവസമായി സംസാരിക്കുന്നു, അദ്ദേഹം ഫോണിൽ മറുപടി നൽകുന്നു. അദ്ദേഹം മറുപടി നൽകുന്നുണ്ടെങ്കിൽ, അദ്ദേഹം സുഖമായിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. അദ്ദേഹം സുഖമായിരിക്കുന്നു, ഡോക്ടർമാർ അദ്ദേഹത്തെ നന്നായി നോക്കുന്നുണ്ട്. കുറച്ച് ദിവസത്തേക്ക് അവർ അദ്ദേഹത്തെ നിരീക്ഷിക്കും, ”സൂര്യകുമാർ യാദവ് പറഞ്ഞു.
എന്തായാലും വരാനിരിക്കുന്ന ഇന്ത്യ- സൗത്താഫ്രിക്ക ഏകദിന പരമ്പരയിൽ താരം ഭാഗമാകാൻ സാധ്യതകൾ കുറവാണ്.












Discussion about this post