ശ്രീനഗര്‍: മുസ്ലീം വനിതാ സംഘടന ദുഖ്തരണ്‍ ഇ മില്ലാത്ത് കശ്മീരില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തി. പാകിസ്ഥാന് ദിനത്തില്‍ കശ്മീരിലെ പലയിടങ്ങളിലും സംഘടന പാക് പതാക ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.
ലാല്‍ ചൗക്ക് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥാനി പതാക കണ്ടെത്തിയത്. നഗരത്തിലെ തിരക്കേറിയ മൂലകളിലും നഗരത്തിലെ സിവില്‍ ലൈനുകളിലുമായിരുന്നു പതാക നാട്ടിയത്. ഇവ പിന്നീട് പോലീസ് എടുത്തുമാറ്റി. ആസ്യ ആന്ദ്രാബിയുടെ നേതൃത്വത്തിലുള്ള സംഘടന പാകിസ്ഥാന് സ്വതന്ത്രമായ ആഗസ്റ്റ് 14 ന് പാക് പതാകഉയര്ത്തുക പതിവാണ്.
ഈ നടപടിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനകങ്ങള്‍ തടയുന്നതിനുള്ള നിയമം ഉപയോഗിച്ച് അന്ദ്രാബിക്കെതിരേ നേരത്തേ പോലീസ് കേസെടുത്തിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് നേതൃത്വം നല്കുന്ന ജമത്ത് ഉദ് ദവാ പാകിസ്ഥാനില്‍ സംഘടിപ്പിച്ച റാലിയില്‍ അന്ദ്രാബി ഫോണിലൂടെ സംസാരിച്ചത് നേരത്തെ വിവാദമായിരുന്നു.
Discussion about this post