ക്വാലാലംപൂർ : ചരിത്രപരമായ പ്രതിരോധ കരാറുമായി ഇന്ത്യയും യുഎസും. 10 വർഷത്തെ പ്രതിരോധ ചട്ടക്കൂട് കരാറിൽ ഇന്ത്യയും യുഎസും ഒപ്പുവച്ചു. ക്വാലാലംപൂരിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അമേരിക്കൻ പ്രതിരോധ മന്ത്രി പീറ്റർ ഹെഗ്‌സെത്തും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിട്ടത്.
ആസിയാൻ ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ മലേഷ്യയിലെ ക്വാലാലംപൂരിൽ കൂടിക്കാഴ്ച നടത്തിയിരുന്നത്. ഇന്ത്യയുമായി പത്ത് വർഷത്തെ പ്രതിരോധ ചട്ടക്കൂട് കരാറിൽ അമേരിക്ക ഒപ്പുവച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം മുൻപൊരിക്കലും ഇത്രയും ശക്തമായിരുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.
രാജ്‌നാഥ് സിംഗ് ഓഗസ്റ്റിൽ വാഷിംഗ്ടണിൽ ഹെഗ്‌സെത്തിനെ കാണാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നടപടികൾക്ക് പിന്നാലെ ഈ കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാകുന്നതിന്റെ സൂചനയാണ് 10 വർഷത്തെ പ്രതിരോധ ചട്ടക്കൂട് കരാർ.









Discussion about this post