ഓസ്‌ട്രേലിയൻ മണ്ണിൽ ഓസ്‌ട്രേലിക്കെതിരായ ടി 20 മത്സരത്തിൽ പ്രമുഖ താരങ്ങളായ ചിലരുടെ ഉയർന്ന സ്കോർ ഇങ്ങനെയാണ്:
34* – ഡേവിഡ് മില്ലർ
32 – ജോ റൂട്ട്
31 – മുഹമ്മദ് റിസ്വാൻ
30 – ദിനേശ് കാർത്തിക്
29 – മാർക്ക് ബൗച്ചർ
27 – ഫാഫ് ഡുപ്ലെസിസ്
26 – കീറോൺ പൊള്ളാർഡ്
25 – കെവിൻ പീറ്റേഴ്‌സൺ
23 – വീരേന്ദർ സെവാഗ്
23 – സഞ്ജു സാംസൺ
23 – കെയ്ൻ വില്യംസൺ
20 – ഋഷഭ് പന്ത്
18 – ഐഡൻ മാർക്രം
18 – നിക്കോളാസ് പൂരൻ
17* – ബെൻ സ്റ്റോക്സ്
16 – പോൾ കോളിംഗ്വുഡ്
15 – ജാക്വസ് കാലിസ്
12 – ഹാരി ബ്രൂക്ക്
12 – ക്രിസ് ഗെയിൽ
എന്താണ് ഇതിന് പ്രത്യേകത എന്താണെന്ന് ആണോ ചിന്തിക്കുന്നത്. ഒരു പ്രത്യേകത ഉണ്ട്, ഇന്ത്യൻ ബോളർ ഹർഷിത് റാണയുടെ ഉയർന്ന സ്കോർ 35 ആണ്. അതായത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഈ താരങ്ങളെക്കാൾ കൂടുതൽ റൺ ഹർഷിതിന് ഒരൊറ്റ മത്സരത്തിലൂടെ നേടാനായി. ഇന്ന് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ താരം 33 പന്തിൽ 35 റൺ നേടുക ആയിരുന്നു. ഇന്ത്യയെ 100 കടത്താൻ അഭിഷേക് ശർമ്മയ്ക്ക് ഒപ്പം ഈ ഇന്നിങ്‌സാണ് വലിയ പങ്ക് വഹിച്ചത്. ഹർഷിത് 3 ബൗണ്ടറിയും ഒരു പടുകൂറ്റൻ സിക്‌സും ഈ യാത്രയിൽ നേടി.
മത്സരത്തിലേക്ക് വന്നാൽ ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ ഓസ്‌ട്രേലിയയ്ക്ക് അർഹിച്ച വിജയം കിട്ടി . മെൽബണിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഓസീസ് ജയം. ഇന്ത്യ ഉയർത്തിയ 125 റൺ പിന്തുടർന്നപ്പോൾ 6 വിക്കറ്റ് നഷ്ടപെടുത്തിട്ടെങ്കിലും ഓസീസിന് അതൊന്നും പ്രശ്നമായില്ല . ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് ഓസീസ് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.













Discussion about this post