പാകിസ്താൻ കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. രാജ്യത്തെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലാണെന്നാണ് സൂചന. സിന്ധുനദീജല കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയ ശേഷം പാകിസ്താനിൽ കടുത്ത ജലക്ഷാമ ഭീഷണിയാണ് നേരിടുന്നത്. നിലവിൽ സിന്ധു നദിയിലെ പാകിസ്താന്റെ അണക്കെട്ടുകൾക്ക് 30 ദിവസത്തെ ജലം മാത്രമേ സംഭരിക്കാൻ കഴിയൂ.
സിന്ധു നദിയിലെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്താൽ, പാകിസ്താനിലെ ജനസാന്ദ്രതയേറിയ സമതലങ്ങൾ കടുത്ത ജലക്ഷാമം നേരിടേണ്ടി വരും. പ്രത്യേകിച്ച് ശൈത്യകാലത്തും വേനൽക്കാലത്തും. പാകിസ്താനിലെ ജലസേചന കൃഷിയുടെ 80 ശതമാനവും സിന്ധു നദീതടങ്ങളെയാണ് ആശ്രയിക്കുന്നത്
സിന്ധു നദീതടം പാകിസ്താന്റെ 25 ശതമാനം ജിഡിപിയെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാകിസ്താന്റെ 80 ശതമാനം കൃഷിഭൂമിയും സിന്ധു നദീതട സംവിധാനത്തിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകൾ നേരിട്ടോ അല്ലാതെയോ ഇതിനെ ആശ്രയിക്കുന്നുണ്ട്. ലാഹോർ, കറാച്ചി, മുൾട്ടാൻ തുടങ്ങിയ പ്രധാന നഗരങ്ങൾക്ക് കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഈ സംവിധാനത്തിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്









Discussion about this post