മലയാള സിനിമയുടെ കാരണവരെ വീട്ടിലെത്തി കണ്ട് മമ്മൂട്ടി. ‘ എന്റെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ’ എന്ന് മമ്മൂട്ടി വിശേഷിപ്പിക്കാറുള്ള മധുവിന്റെ തിരുവനന്തപുരത്തെ കണ്ണംമൂലയിലുള്ള വീട്ടിലാണ് താരമെത്തിയത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് തുടർന്ന് വിശ്രമത്തിൽ കഴിയുകയാണെങ്കിലും മധു മമ്മൂട്ടിയുമായി ഏറെനേരം സംസാരിച്ചതായി കുടുംബം വ്യക്തമാക്കി.
തിരുവനന്തപുരത്തെ മധുവിന്റെ വീട്ടിലെത്തിയ മമ്മൂട്ടിയെ മധുവിന്റെ മകൾ ഉമയും ഭർത്താവ് കൃഷ്ണകുമാറും ചേർന്നാണ് സ്വീകരിച്ചത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന് കൂടിക്കാഴ്ചയിൽ ഇരുവരും ഏറെനേരം സംസാരിച്ചു എന്ന് ഉമ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മധു, ചെമ്പിൽ ഒരു ഷൂട്ടിങ്ങിനായി എത്തിയപ്പോൾ വള്ളത്തിൽ കൂട്ടുകാരുമായി ചേർന്ന് അദ്ദേഹത്തെ കാണാൻ പോയ വിശേഷവും മമ്മൂട്ടി പങ്കുവെച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു തിരുവനന്തപുരത്തെ മധുവിന്റെ വീട്ടിലേക്കുള്ള മമ്മൂട്ടിയുടെ അപ്രതീക്ഷിത സന്ദർശനം. നമുക്ക് ഉടനെ ഉടനെ വീണ്ടും കാണാം എന്ന് പറഞ്ഞാണ് മമ്മൂട്ടി മടങ്ങിയത്.









Discussion about this post