മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ സിപിഎം രംഗത്ത്. പിഎംഎ സലാം മാപ്പ് പറയണമെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. പിഎംഎ സലാം മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയണം എന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായി വിജയൻ ആണും പെണ്ണും കെട്ടവൻ ആണെന്നായിരുന്നു പിഎംഎ സലാം മലപ്പുറത്ത് നടത്തിയ ഒരു വിവാദ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നത്. ഒരു പൊതുപരിപാടിയിലെ ഈ പരാമര്‍ശം കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെപ്പോലും കളങ്കപ്പെടുത്തുന്നതാണെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട എന്നും സിപിഎം അറിയിച്ചു.
പിഎംഎ സലാം മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിലൂടെ ലീഗിന്‍റെ സാസ്കാരിക അപചയമാണ് വ്യക്തമായതെന്നും സിപിഎം കുറ്റപ്പെടുത്തി. സലാമിന്‍റെ പരാമര്‍ശത്തിനെതിരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.









Discussion about this post