പട്ന : ആർജെഡി നേതാവും ബീഹാറിലെ പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. തേജസ്വി യാദവ് മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വിഡ്ഢികളാക്കുകയും ആണ് ചെയ്യുന്നത് എന്ന് ഒവൈസി വ്യക്തമാക്കി. പാർലമെന്റ് പാസാക്കിയ വഖഫ് നിയമം എങ്ങനെയാണ് ബീഹാറിൽ മാത്രം നടപ്പിലാക്കില്ലെന്ന് പറയാൻ കഴിയുന്നത് എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
സ്വന്തം സഹോദരന് വേണ്ടി പോലും ഒന്നും ചെയ്യാൻ കഴിയാത്ത തേജസ്വി യാദവിന് എങ്ങനെയാണ് ബീഹാറിലെ മുസ്ലീങ്ങളെ സംരക്ഷിക്കുവാൻ കഴിയുക എന്നും ഒവൈസി ചോദിച്ചു. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒരുപോലെ ബീഹാറിൽ ജംഗിൾ രാജ് ആണ് നടപ്പിലാക്കിയത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് നിയമവുമായി ബന്ധപ്പെട്ട് തേജസ്വി, നിതീഷ് കുമാർ സർക്കാരുകൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഒവൈസി ആരോപിച്ചു.
വഖഫ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ പറയുന്നവർ മുസ്ലീങ്ങളെ വഞ്ചിക്കുകയാണ്. പാർലമെന്റ് പാസാക്കിയ വഖഫ് നിയമം ബീഹാറിൽ എങ്ങനെ അവഗണിക്കാൻ കഴിയും? തേജസ്വി യാദവിന് നിയമം മനസ്സിലാകുന്നില്ല, മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വഖഫ് നിയമപ്രകാരം പള്ളികൾ, ശ്മശാനങ്ങൾ, ഇമാംബരകൾ എന്നിവയുടെ ഭൂമി പിടിച്ചെടുക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും നിതീഷ് കുമാറും നിയമത്തെ പിന്തുണച്ചിട്ടുണ്ട്. ഈ അനീതിക്കെതിരെ സുപ്രീം കോടതിയിൽ ഞങ്ങൾ പോരാടുകയാണ് എന്നും ഒവൈസി പറഞ്ഞു.









Discussion about this post